വാഷിംഗടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ കിരീടം നേടിയ ഫുട്ബോള്‍ താരമായി മാറി. ലയണല്‍ മെസി. അമേരിക്കയില്‍ ഇന്റര്‍ മയാമിക്ക് ഒപ്പം ലീഗ്സ് കപ്പ് കിരീടം ഉയര്‍ത്തിയതോടെയാണിത്.
ലീഗ്സ് കപ്പ് കിരീട നേട്ടത്തോടെ 44ാം കിരീടമാണ് അര്‍ജന്റീനിയന്‍ താരം സ്വന്തമാക്കിയത്.മുന്‍ സഹതാരം ഡാനി ആല്‍വസിനൊപ്പം 43 ട്രോഫികള്‍ എന്ന നേട്ടത്തില്‍ നില്‍ക്കുകയായിരുന്നു.
ഇന്റര്‍ മയാമി ക്ലബിന്റെ ചരിത്രത്തിലെ അദ്യ കിരീടം ആയിരുന്നു ഇന്നത്തേത്. മെസി തന്റെ കിരീടങ്ങളില്‍ കൂടുതലും നേടിയത് ബാഴ്സലോണക്ക് ഒപ്പമാണ്. 10 ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ മുപ്പതിയഞ്ച് കിരീടങ്ങള്‍ മെസി ബാഴ്സലോണയില്‍ നേടി. അര്‍ജന്റീനയ്ക്കായി ലോകകപ്പും കോപ അമേരിക്കയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക