കൊട്ടാരക്കര: കുട്ടിക്കാലം മുതല്‍ മനസിലുളള ദൈവം ഇല്ല എന്ന് പറയുമ്പോള്‍ ഇവിടെ ആര്‍ക്കും ഒരു വിഷമവും ഇല്ലെന്നാണ് മനസിലാക്കുന്നത്. ഇത് താനുള്‍പ്പെടെയുളളവരുടെ പരാജയമാണ്. സമൂഹത്തില്‍ നിങ്ങളുടെ അവസ്ഥ എന്താണെന്ന് മനസിലാക്കണം- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഹിന്ദുക്കള്‍ നട്ടെല്ലില്ലാത്തവരായി മാറിയെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍. ഭയമാണ് ഹിന്ദുമത വിശ്വാസികളുടെ പ്രശ്‌നം. ഇന്ത്യാ മഹാരാജ്യത്ത് എല്ലാവര്‍ക്കും എല്ലാ രീതിയിലും കാര്യങ്ങള്‍ പറയാനുള്ള അവകാശമുണ്ട്. എന്നാല്‍ ആര്, ആര്‍ക്കുവേണ്ടിയാണ് പറയുന്നതെന്നും, ആരാണ് കേട്ടുകൊണ്ടിരിക്കുന്നതെന്നും ചിന്തിക്കണം- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
വിശ്വാസിയാണ് താന്‍. കുട്ടിക്കാലം മുതല്‍ മനസില്‍ കൊണ്ടുനടക്കുന്ന ദൈവം മിത്താണെന്ന് പറയുമ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായില്ല. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു താരം.
ഗണപതി മിത്താണെന്ന് ഇന്ന് പറയും. ഇന്നലെ അയ്യപ്പനെ പറഞ്ഞു. നാളെ കൃഷ്ണന്‍ മിത്താണെന്ന് പറയും, മറ്റന്നാള്‍ ശിവന്‍ മിത്താണെന്ന് പറയും. അവസാനം നിങ്ങള്‍ മിത്താണെന്ന് പറയും.
എല്ലാം കേട്ടുകൊണ്ടിരിക്കുക. ഒന്നേ പറയാനുള്ളൂ. സാഹചര്യങ്ങള്‍ മനസിലാക്കി നിങ്ങളുടെ ആചാരങ്ങളെ മുന്നോട്ടുകൊണ്ടുപോകുക. മറ്റ് മതത്തിലുള്ളവരുടെ ആചാരങ്ങളെയോ അവരുടെ ദൈവങ്ങളെയോ ആര്‍ക്കും ഒന്നും പറയാന്‍ ധൈര്യമില്ലെന്നും നടന്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക