തിരുവനന്തപുരം: സ്വാതി തിരുനാൾ സംഗീത കോളേജിന് മുന്നിൽ തിരക്കേറിയ റോഡ് കൈയ്യേറി സിഐടിയു ഓഫീസ് നിർമ്മിച്ചു. സതേൺ റെയിൽവേ ഡിവിഷണൽ ഓഫീസിന് സമീപവും തിരുവനന്തപുരത്ത് നിന്ന് ദൂരദേശങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ യാത്രക്കാരെ കയറ്റുന്നതിനായി പാർക്ക് ചെയ്യുന്ന സ്ഥലം കൂടിയാണിവിടം.
റെയിൽവേ ഡിവിഷണൽ ഓഫീസിലും സംഗീത കോളേജിലും വരുന്നവരുടെയും ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിലെ യാത്രക്കാരെ യാത്രയാക്കാൻ വരുന്ന വാഹനങ്ങളും പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ നട്ടം തിരിയുമ്പോഴാണ് സിഐടിയുവിന്റെ റോഡ് കൈയ്യേറിയുള്ള ഓഫീസ് നിർമ്മാണം.
കൂടാതെ രാത്രിയായാൽ ഇരുട്ടു മൂടുന്ന സ്ഥലമായതിനാൽ ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ ശല്യം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു. പൊതുസ്ഥലം കയ്യേറി പാർട്ടി ഓഫീസ് നിർമ്മിച്ച് ആസ്ഥലം സ്വന്തമാക്കുന്നത് സിഐടിയുവിന്റെ സ്ഥിരം രീതിയാണ്. ഗതാഗത കുരുക്ക് ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് ഇതുവഴിയാണ്. റോഡ് കൈയ്യേറി നിർമ്മിച്ച സിഐടിയു വിന്റെ അനധികൃത ഓഫീസ് എത്രയും പെട്ടെന്ന് പൊളിച്ചു മാറ്റണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: