Categories: Kerala

മാരുതിയുടെ ഈക്കോ സെവൻ സീറ്ററിന്റെ ഏറ്റവും പുതിയ മോഡൽ ഗുരുവായൂരപ്പന് സമ്മാനിച്ച് ബെംഗളൂരുവിലെ ഐടി സ്ഥാപന ഉടമ

മാരുതിയുടെ ഈക്കോ സെവൻ സീറ്ററിന്‍റെ ഏറ്റവും പുതിയ മോഡൽ ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ച് ബെംഗളൂരുവിലെ ഐടി സ്ഥാപന ഉടമ.

Published by

ഗുരുവായൂര്‍: മാരുതിയുടെ ഈക്കോ സെവൻ സീറ്ററിന്റെ ഏറ്റവും പുതിയ മോഡൽ ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ച് ബെംഗളൂരുവിലെ ഐടി സ്ഥാപന ഉടമ. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിക്സ് ഡി എന്ന ഐടി സ്ഥാപനത്തിന്റെ ഉടമയായ അഭിലാഷ് തന്നെയാണ് വാഹനം ഭഗവല്‍ സന്നിധിയില്‍ സമര്‍പ്പിച്ചത്. .

ക്ഷേത്രത്തിന്റെ സത്രം ഗേറ്റിന് സമീപം നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്‌മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് വാഹനം ഏറ്റുവാങ്ങി. മാരുതി ഈക്കോ സെവന്‍ സീറ്ററിന്റെ പുതിയ മോഡലിന് ഇപ്പോള്‍ ഈ വാഹനത്തിന് വിപണിയില്‍ ആറരലക്ഷം രൂപ വിലയുണ്ട്. .

ഗുരുവായൂർ ക്ഷേത്രത്തില്‍ നിന്നും ആഗസ്ത് മാസത്തില്‍ കാണിക്കയായി ലഭിച്ചത് 5.89 കോടിരൂപ

ഗുരുവായൂർ ക്ഷേത്രത്തിലെ ആഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയാകുമ്പോൾ 5.89 കോടിരൂപയാണ് കാണിക്കയായി ലഭിച്ചത്. സ്വര്‍ണ്ണം 2 കിലോ 977 ഗ്രാം 100 മില്ലിഗ്രാം ലഭിച്ചു. 21 കിലോ 640 ഗ്രാം വെള്ളി ലഭിച്ചു. .

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക