ന്യൂദല്‍ഹി: കോണ്‍ഗ്രസ് 39 അംഗ പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവര്‍ത്തകസമിതിയിലുണ്ട്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തി. രാജസ്ഥാനില്‍ ഇടഞ്ഞുനിന്ന സച്ചിന് പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉള്‍പ്പെടുത്തി. തിരുത്തല്‍ വാദികളായ ജി 23 . ജി23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉള്‍പ്പെടുത്തി.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാന്‍ ശശി തരൂരിന് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രവര്‍ത്തകസമിതിയില്‍ അംഗത്വം നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു.പ്രവര്‍ത്തക സമിതിയിലെ 39 അംഗങ്ങള്‍ക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവര്‍ത്തക സമിതിയിലുണ്ട്.
പ്രവര്‍ത്തസമിതിയില്‍ രമേശ് ചെന്നിത്തലയെ ക്ഷണിതാവ് മാത്രമാക്കിയത് ശ്രദ്ധേയമാണ്. ഈ സ്ഥാനം 19 വര്‍ഷം മുന്‍പ് ചെന്നിത്തല വഹിച്ചിരുന്നതാണ്. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എകെആന്റണിയെ പ്രവര്‍ത്തകസമിതയില്‍ നിലനിര്‍ത്തിയിട്ടും ചെന്നിത്തലയെ അവഗണിക്കുകയായിരുന്നു
പ്രവര്‍ത്തക സമിതി അംഗങ്ങള്‍
മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, ഡോ.മന്മോഹന് സിങ്, രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി!, എ.കെ.ആന്റണി, അംബിക സോണി, മീരാ കുമാര്‍, ദിഗ്വിജയ് സിങ്, പി.ചിദംബരം, താരിഖ് അന്‍വര്‍, ലാല്‍ തനവാല, മുകുള്‍ വാസ്നിക്, ആനന്ദ് ശര്‍മ, അശോക് റാവു ചവാന്, അജയ് മാക്കന്, ചരണ്‍ജിത് സിങ് ഛന്നി, പ്രിയങ്ക ഗാന്ധി, കുമാരി സെല്‍ജ, ഗയ്കഗം, രഘുവീര റെഡ്ഡി, ശശി തരൂര്‍, തംരധ്വാജ് സാഹു, അഭിഷേക് മനു സിങ്വി, സല്മാന് ഖുര്‍ഷിദ്, ജയറാം രമേഷ്, ജിതേന്ദ്ര സിങ്, രണ്‍ദീപ് സിങ് സുര്‍ജേവാല, സച്ചിന് പൈലറ്റ്, ദീപക് ബാബ്രിയ, ജഗദീഷ് താകോര്‍, ജി.എ.മിര്‍, അവിനാഷ് പാണ്ഡെ, ദീപ ദാസ് മുന്‍ഷി, മഹേന്ദ്രജീത് സിങ് മാളവ്യ, ഗൗരവ് ഗൊഗോയ്, സയീദ് നസീര്‍ ഹുസൈന്, കമലേശ്വര് പട്ടേല്‍, കെ.സി.വേണുഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: