തിരുവനന്തപുരം: ആറ്റിങ്ങലില്‍ സംയോജിത ബോധവല്‍ക്കരണ പരിപാടി ഗ്രാമോത്സവത്തിന്റെ ഉദ്ഘാടനം വിദേശകാര്യ പാര്‍ലമന്ററികാര്യ സഹമന്ത്രി വി. മുരളീധരന് നാളെ (ആഗസ്ത് 21 ന്) രാവിലെ 10.30 ന് നിര്‍വഹിക്കും. ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷനാണ് സംഘടിപ്പിക്കുന്നത്.
ഒ.എസ്. അംബിക എംഎല്‍എ ആധ്യക്ഷ്യം വഹിക്കും. ആറ്റിങ്ങല്‍ നഗരസഭ വൈസ് ചെയര്മാന് ജി. തുളസീധരന്‍ പിള്ള , വാര്‍ഡ് കൗണ്‍സിലര്‍ ഒ.പി. ഷീജ , സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ കേരള, ലക്ഷദ്വീപ് റീജിയണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിചാമി, നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടര്‍ എം. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഗ്രാമോത്സവില് 21ന് കേന്ദ്ര ഗവണ്മെന്റിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, വികസന പദ്ധതികള്‍, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. ആഗസ്ത് 22ന് പൂക്കളം, നാടന്‍ പാട്ട് തുടങ്ങിയവയില്‍ മത്സരങ്ങളും ദേശീയ വിദ്യാഭ്യാസ നയം, സ്റ്റാര്‍ട്ട് അപ്പ് പദ്ധതികളിലെ അവസരങ്ങള്‍ ഏന്ന വിഷയത്തില്‍ ക്ലാസ്സുകളും നടക്കും.
23ന് തിരുവാതിരകളി മത്സരവും, സ്ത്രീ ശാക്തീകരണ പദ്ധതികള്‍, സ്ത്രീ സുരക്ഷാ നിയമങ്ങള്‍ തുടങ്ങിവയിലും ക്ലാസുകള്‍ നടക്കും. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോ പ്രദര്‍ശനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍, ആധാര്‍ സേവനങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: