തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷനുകളുടെ ശിപാര്‍ശകള്‍ പൊടിപിടിച്ചു കിടക്കുകയാണെന്നും പ്രതിവര്‍ഷം അതിലെ ഏതാനും ശിപാര്‍ശകള്‍ വീതം നടപ്പാക്കാന്‍ സര്‍വീസ് സംഘടനകളെങ്കിലും ശ്രമിക്കണമെന്നും മുന്‍ ഡിജിപി ജേക്കബ് തോമസ് പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് വാര്‍ഷിക സമ്മേളനം മന്നം മെമ്മോറിയല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെയും മുന്‍ മുഖ്യമന്ത്രിയുടെയും ഓഫീസുകള്‍ അഴിമതി ആരോപണത്തില്‍ മുങ്ങിയവയാണ്. വില്ലേജ് ഓഫീസില്‍ തീരുമാനമാകേണ്ട കാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് നിവേദനം നല്കാന് ഇരുപതും മുപ്പതും മണിക്കൂര്‍ ജനങ്ങള്‍ തിക്കിത്തിരക്കിയെങ്കില് അധികാര വികേന്ദ്രീകരണം ഫലം ചെയ്യുന്നില്ലെന്നു വേണം മനസിലാക്കാന്‍. നടപ്പാക്കി 30 വര്‍ഷം കഴിഞ്ഞിട്ടും അധികാര വികേന്ദ്രീകരണത്തിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഓരോ വകുപ്പിലും ആയിരക്കണക്കിന് ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ഇഎസ് പ്രസിഡന്റ് ആകാശ് രവി അധ്യക്ഷനായി. ബിഎംഎസ് ജില്ലാ സെക്രട്ടറി ആനന്ദ് ഇ.വി., ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേഷ്, കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ബി. മനു,
ഫെഡറേഷന് ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, കെഎസ്പിഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റായി ആകാശ് രവി, ജനറല്‍ സെക്രട്ടറിയായി അജയകുമാര്‍ ടി.ഐ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി എസ്. സുദര്ശനന്, ശിവന്‍പിള്ള. കെ, പി.കെ. അജിത്ത് കുമാര്‍, രഞ്ചിത്ത്. എം, സെക്രട്ടറിമാരായി ആശ. ആര്, അഭിലാഷ് രവീന്ദ്രന്, ശശികുമാര്‍. എസ്.എന്‍, ഹരീഷ്.എസ് എന്നിവരെയും ട്രഷറര്‍ ആയി അജയ്.കെ. നായരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: