തിരുവനന്തപുരം: എച്ച്എല്‍എല്‍ ലൈഫ്കെയര്‍ 2022-23 ല്‍ 3891.18 കോടി രൂപയുടെ വിറ്റുവരവും 75 കോടി രൂപയുടെ ലാഭവും നേടിയെന്ന് സിഎംഡി ബെജി ജോര്‍ജ് പറഞ്ഞു. കേസരിയില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-2022 ല്‍ 35,668 കോടിയുടെ റെക്കോര്‍ഡ് വിറ്റുവരവും 551.81 കോടി രൂപ ലാഭവും നേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഉത്പന്നവുമായി 1966 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എച്ച്എല്‍എല്‍ ഇപ്പോള്‍ 72 ബ്രാന്‍ഡുകളും നിരവധി സേവനങ്ങളുമായി ആഗോള ഹെല്‍ത്ത് കെയര്‍ കമ്പനിയായി മാറി. 87 രാജ്യങ്ങളിലേക്ക് എച്ച്എല്‍എല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇവ നിര്‍മ്മിക്കുന്നതിനായി എട്ട് ഫാക്ടറികളാണുള്ളത്.
13 സംസ്ഥാനങ്ങളിലായി 286 ഹിന്ദ്ലാബസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ എംആര്‍ഐ/സിടി സ്കാന്‍ സെന്ററുകളും എച്ച്എല്എല്ലിന്റേതായുണ്ട്. 225 അമൃത് ഫാര്‍മസികള്‍ നടത്തുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള നോഡല്‍ ഏജന്‍സിയായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ചത് എച്ച്എല്‍എല്ലിനെ ആയായിരുന്നു. 2022 ഏപ്രി
ല്‍ 31ലെ കണക്കുകള്‍ പ്രകാരം 4.36 കോടി എന്‍ 95 മാസ്ക്, 2.7 കോടി ഗ്ലൗവ്സ്, 1.73 കോടി ഗോഗിള്‍സ്, 22,268 ത്തില്‍പ്പരം വെന്റിലേറ്ററുകളും എച്ച്എല്‍എല്‍ വിതരണം ചെയ്തു. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി സിആര്‍ഡിസി വികസിപ്പിച്ചെടുത്ത ഗ്രാഫീന് കോണ്ടം വിപണിയിലിറക്കാന്‍ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഹെല്‍ത്ത് കെയര്‍ രംഗത്തെ നവീന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന 19ഓളം സ്ഥാപനങ്ങളെ കണ്ടെത്തി എംപാനല്‍ ചെയ്യാനും ഒരുങ്ങുകയാണ് എച്ച്എല്‍എല്‍.
2014 മുതല്‍ എച്ച്എല്‍എല്‍ പ്രതീക്ഷ ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ, പ്രഫഷനല്‍, സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന 237 കുട്ടികള്‍ക്കായി 98.25 ലക്ഷം രൂപ ഇതിനോടകം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: