തിരുവനന്തപുരം: വീണാ വിജയന്റെ മാസപ്പടി വിവാദത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന ആരംഭിച്ചു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാകുമോ , കള്ളപ്പണ നിരോധന നിയമ പ്രകാരം കേസ് നിലനില്‍ക്കുമോ എന്നാണ് പരിശോധിക്കുന്നത്. നിലവില്‍ എഫ് ഐ ആര് ഇല്ലാത്തതിനാല്‍ ഇ ഡി ക്ക് കേസ് എടുക്കാനാവില്ല..
വീണയുടെ കമ്പനി 30 ലക്ഷത്തോളം രൂപ ജിഎസ്ടി ഒടുക്കേണ്ടിടത്ത് 6 ലക്ഷം രൂപ മാത്രമാണ് അടച്ചത്. നികുതി വെട്ടിപ്പിനപ്പുറം കള്ളപ്പണം വെളിപ്പിക്കല്‍ നടന്നിട്ടുണ്ടെങ്കില്‍ കേസ് ശക്തമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: