ബാകു:ഇപ്പോഴത്തെ ചെസ് ലോകചാമ്പ്യനായ ചൈനീസ് താരം ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താന്‍ 2024ല്‍ നടക്കുന്ന കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റിലേക്ക് പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടു. പ്രജ്ഞാനന്ദയേക്കാള്‍ റേറ്റിംഗ് ഉള്ള ഇന്ത്യന്‍ താരങ്ങളായഡി.ഗുകേഷ്, വിദിത് ഗുജറാത്തി, പി.ഹരികൃഷ്ണ എന്നിവരെ പിന്തള്ളിയാണ് പ്രജ്ഞാനന്ദ തെരഞ്ഞെടുക്കപ്പെട്ടത്.
അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്നതോടെയാണ് പ്രജ്ഞാനന്ദയ്ക്ക് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ വഴി തെളിഞ്ഞത്. സെമിയില്‍ പ്രജ്ഞാനന്ദ ഇന്ത്യന്‍ താരം അര്ജുന് എരിഗെയ്സിയെയാണ് തോല്പിച്ചത്. സെമിയില്‍ കടക്കുന്ന നാല് താരങ്ങള്‍ക്കാണ് കൂടുതല്‍ പോയിന്റുള്ള മൂന്ന് താരങ്ങളെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കുക. സെമിഫൈനലില്‍ കടന്ന നാല് പേരില്‍ ഒരാളായ മാഗ്നസ് കാള്സന് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പ്രജ്ഞാനന്ദയ്ക്ക് നറുക്കുവീണത്. സെമിയില്‍ കടന്ന മറ്റ് താരങ്ങളായ ഫാബിയോനോ കരുവാന, നിജാത് അബസോവ് എന്നിവരും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റിന് യോഗ്യത നേടിക്കഴിഞ്ഞു. ഇതുവരെ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ കളിച്ചിട്ടുള്ള ഏക ഇന്ത്യക്കാരന് വിശ്വനാഥന് ആനന്ദ് മാത്രമാണ്. ഈ നിലവാരത്തിലേക്ക് പ്രജ്ഞാനന്ദ കടക്കുകയാണ്.
കാനഡയിലെ ടൊറന്റോയില്‍ 2024 ഏപ്രില്‍ മുതലാണ് കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റ്. ആകെ എട്ടു കളിക്കാരാണ് ഇതില്‍ മത്സരിക്കുക. കഴിഞ്ഞ ലോകചെസ് കിരീടം നേടാനുള്ള പോരാട്ടത്തില്‍ ഡിങ് ലിറനുമായി മത്സരിച്ച് തോറ്റ ഇയാന്‍ നെപ്പോമ്നിയാച്ചി റണ്ണര്‍ അപ് എന്ന നിലയില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ മത്സരിക്കാന്‍ യോഗത്യ നേടി. 2024 ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 15 വരെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റ് നടക്കുക. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ ജേതാവാകുന്ന താരം ലോക ചെസ് കിരീടത്തിനായി ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ചൈനീസ് താരം ഡിങ് ലിറനുമായി ഏറ്റുമുട്ടും. അഞ്ചു തവണ ലോകചെസ് കിരീടം നേടിയ മാഗ്നസ് കാള്സന് ലോക ചെസ് കിരീടത്തിനുള്ള മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. തനിക്ക് പോന്ന എതിരാളികള്‍ ഇല്ല എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് മാഗ്നസ് കാള്‍സന്റെ വാദം.
ഇനി കൂടുതല്‍ ഫിഡെ റാങ്കിംഗുള്ള നാല് കളിക്കാരെക്കൂടി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റിലേക്ക് തെരഞ്ഞെടുക്കും. ഇതില്‍ ഇന്ത്യന്‍ താരം ഗുകേഷിന് ബാകുവിലെ ലോക ചെസ് ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായാലും അവസരം ലഭിച്ചേക്കും. കാരണം 2785 ഇഎല്‍ഒ പോയിന്റ് ഗുകേഷിനുണ്ട്. ബാകുവിലെ ലോക ചെസ് ടൂര്‍ണ്ണമെന്റില്‍ പ്രജ്ഞാനന്ദ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ച ഹികാരു നകാമുറയും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റിന് ഉയര്‍ന്ന റാങ്കിംഗ് കാരണം യോഗ്യത നേടാം. 2787 ആണ് ഹികാരു നകാമുറയുടെ റാങ്കിങ്ങ്. ഫ്രാന്‍സിന്റെ അലിറേസ് ഫിറൂഷയാണ് മറ്റൊരു താരം. അദ്ദേഹത്തിന്റെ പോയിന്റ് നില 2777 ആണ്. ബാകുവിലെ ലോക ചെസില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രജ്ഞാനന്ദ തോല്പിച്ച അര്ജുന് എരിഗെയ്സി എന്ന ഇന്ത്യന്‍ താരത്തിന്റെ റാങ്കിഗ് ആ തോല്‍വിയോടെ കുറഞ്ഞുപോയി 2707 ഇഎല്‍ഒ പോയിന്റേ എരിഗെയ്സിക്കുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: