കൊല്ലം: അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ച് നല്കി വേറിട്ട പാതയിലൂടെ നടന്ന് ബി ജെ പി ഗ്രാമ പഞ്ചായത്തംഗം. കൊല്ലം പനയം പഞ്ചായത്തിലെ 14-ാം വാർഡ് പ്രതിനിധിയായ രതീഷ് രവിയാണ് പാവപ്പെട്ടവര്‍ക്ക് അനുഗ്രഹമായി മാറുന്നത്. സുമനസുകളുടെ സഹായത്തോടെ രതീഷ് നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം അടുത്ത ദിവസം നടക്കും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടി ഇറങ്ങിയപ്പോഴാണ് വാര്‍ഡിലെ ചിലരുടെ ദുരിതം രതീഷ് തിരിച്ചറിഞ്ഞത്. അടച്ചുറപ്പുള്ളൊരു വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാമെന്ന് രതീഷ് രവി ഇവര്‍ക്ക് നല്‍കിയ വാക്കാണ്.തെരഞ്ഞെടുപ്പിൽ രതീഷ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. കൂട്ടായ്‌മയുടെ ഫലമാണ് ഓരോ വീടുമെന്ന് രതീഷ് പറയുന്നു. ക്യാൻസർ ബാധിതനായ ജയകൃഷ്ണനും ഭാര്യ ലതയ്‌ക്കുമാണ് രതീഷന്റെ നേതൃത്വത്തിൽ ആദ്യ വീട് ഒരുങ്ങിയത്. ദരിദ്രര്‍ക്ക് വീട് വെച്ചുകൊടുക്കാനായി പലരും സൗജന്യഭൂമി വാഗ്ദാനം ചെയ്തു.
ശിവരാമൻ- ചന്ദ്രമതി ദമ്പതികൾക്കായുള്ള വീടിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിജയദശമിനാളിൽ ഈ വീടിന്റെ താക്കോൽദാനം നൽകും . അടുത്ത മൂന്ന് വീടുകളുടെ നിർമാണവും ഉടൻ ആരംഭിക്കും. വീടില്ലാത്ത ക്യാന്‍സര്‍ രോഗ ചികിത്സയിലുള്ളവര്‍ക്കാണ് രതീഷ് കൂടുതലായി സഹായഹസ്തം നീട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: