Categories: Kerala

ആവശ്യമില്ലാത്ത പരിപാടിക്ക് നിന്നാൽ വിവരമറിയും; പോലീസ് ഉദ്യോഗസ്ഥന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയും അസഭ്യവർഷവും

'ഞാനങ്ങോട്ട് വരുന്നുണ്ട്. സാറേ എസ്ഐ ആണെങ്കിലും ആരാണെങ്കിലും ശരി, ആവശ്യമില്ലാത്ത പരിപാടി എടുക്കണ്ട കേട്ടോ

Published by

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥനെതിരെ സിപി എം ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയും അസഭ്യ വർഷവും. കഞ്ഞിക്കുഴി സിപിഎം ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനെ അസഭ്യം പറഞ്ഞത്. ദാസിന്റെ ബന്ധുവിന്റെ മകനും രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ആളൊഴിഞ്ഞ സ്ഥലത്ത് പോലീസ് കണ്ടെത്തിയ സംഭവത്തിലാണ് ഭീഷണി. ഇവിടെ വച്ച് ബന്ധുവായ ആൺകുട്ടിയുടെ ഫോൺ പോലീസുകാരൻ പിടിച്ചെടുത്തതാണ് സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്.

ആവശ്യമില്ലാത്ത പരിപാടിക്ക് നിന്നാൽ വിവരമറിയുമെന്നാണ് ദാസിന്റെ ഭീഷണി. ‘ഞാനങ്ങോട്ട് വരുന്നുണ്ട്. സാറേ എസ്ഐ ആണെങ്കിലും ആരാണെങ്കിലും ശരി, ആവശ്യമില്ലാത്ത പരിപാടി എടുക്കണ്ട കേട്ടോ. നമ്മുടെ അടുത്ത് ആ പണി എടുക്കേണ്ട. സാറിന് നമ്മളെ വിളിച്ച് പറയാമായിരുന്നല്ലോ. സാറിന് ആവശ്യമുള്ള എല്ലാ കേസും നമ്മളെ വിളിച്ച് നമ്മളല്ലേ കൈകാര്യം ചെയ്യുന്നത്. രാകേഷിന് എന്നെ വിളിച്ചപ്പോ കിട്ടിയല്ലോ’ എന്നെല്ലാമാണ് ഹെബിൻ ദാസ് പറയുന്നത്. അസഭ്യവാക്കുകളും ഇതിനിടയിൽ ഉപയോഗിച്ചിരുന്നു.

സംഭവത്തിൽ മേലുദ്യോഗസ്ഥർക്ക് സിപിഎം നേതാവിനെതിരെ പോലീസുകാരൻ പരാതി നൽകിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by