Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെസ് ലോകകപ്പില്‍ അത്ഭുതകരമായ തിരിച്ചുവരവുമായി പ്ര‍ജ്ഞാനന്ദ സെമിയില്‍; വിശ്വനാഥന്‍ ആനന്ദിന് ശേഷം സെമിയിലെത്തുന്ന ഇന്ത്യന്‍ താരം

ഫിഡെ ചെസ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്കാരനായ അര്‍ജുന്‍ എരിഗെയ്സിയെ അട്ടിമറിച്ച് 18കാരന്‍ പ്രജ്ഞാനന്ദ സെമിയില്‍. ആദ്യ ഗെയിം അര്‍ജുന്‍ എരിഗെയ്സി ജയിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ പ്രജ്ഞാനന്ദ തിരിച്ചടിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2023, 04:30 pm IST
in India, Sports

ബാകു: ഫിഡെ ചെസ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്കാരനായ അര്‍ജുന്‍ എരിഗെയ്സിയെ അട്ടിമറിച്ച് 18കാരന്‍ പ്രജ്ഞാനന്ദ സെമിയില്‍. ആദ്യ ഗെയിം അര്‍ജുന്‍ എരിഗെയ്സി ജയിച്ചപ്പോള്‍ രണ്ടാം ഗെയിമില്‍ പ്രജ്ഞാനന്ദ തിരിച്ചടിക്കുകയായിരുന്നു. പിന്നീട് ടൈബ്രേക്കറിലും പ്രജ്ഞാനന്ദ ജയം ഉറപ്പിച്ചതോടെ സെമിയില്‍ കടന്നു. ഈ ടൂര്‍ണ്ണമെന്‍റില്‍ ജേതാവാകും എന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്ന ഹികാരു നകാമുറയെ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ക്വാര്‍ട്ടറിലേക്ക് കടന്നത്.

ഇതോടെ ലോകകപ്പ് ചെസില്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം സെമി ഫൈനലിലെത്തുന്ന ഇന്ത്യക്കാരനായി പ്രജ്ഞാനന്ദ മാറി. ഇതിന് മുന്‍പ് 2002 ല്‍ ആണ് ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഫിഡെ ലോക ചെസില്‍ സെമിയില്‍ കടന്ന ഒടുവിലത്തെ ഇന്ത്യക്കാരന്‍. നീണ്ട 21 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് പ്രജ്ഞാനന്ദ ഇന്ത്യയെ പ്രതിനിധീകരിച്ച് സെമിയില്‍ എത്തുന്നത്. സെമിയില്‍ ശക്തനായ എതിരാളിയുടെ പ്രജ്ഞാനന്ദയെ കാത്തിരിക്കുന്നത്. അമേരിക്കന്‍ ഗ്രാന്‍മാസ്റ്റര്‍ ഫാബിയാനോ കരുവാന.

ഈ ടൂര്‍ണ്ണമെന്‍റില്‍ മികച്ച ഫോമിലാണ് അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സള്‍. ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം ഡി.ഗുകേഷിനെ തോല്‍പിച്ച് മാഗ്നസ് കാള്‍സന്‍ സെമിയില്‍ കടന്നു. അസര്‍ബൈജാന്റെ നിജാത് അബസോവിനെ മാഗ്നസ് കാള്‍സന്‍ സെമിയില്‍ നേരിടും. ഇന്ത്യന്‍ ഗ്രാന്‍റ്മാസ്റ്റര്‍ വിദിത് ഗുജറാത്തിയെ തോല്‍പിച്ചാണ് നിജാത് അബസോവ് സെമിയില്‍ കടന്നത്.

സെമിയിലെത്തിയതോടെ 2024ലെ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ പ്രജ്ഞാനന്ദ യോഗ്യത നേടി. ഈ ടൂര്‍ണ്ണമെന്‍റിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുക. എന്നാല്‍ താന്‍ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ മാഗ്നസ് കാള്‍സന്‍ പ്രസ്താവിച്ചതോടെ പ്രജ്ഞാനന്ദ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റിലേക്ക് യോഗ്യത നേടുകയായിരുന്നു. കാനഡയിലെ ടൊറന്‍റോയില്‍ 2024 ഏപ്രില്‍ മുതലാണ് കാന്‍ഡിഡേറ്റ് ടൂര്‍ണമെന്‍റ്. ഇതുവരെ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ കളിച്ചിട്ടുള്ള ഏക ഇന്ത്യക്കാരന്‍ വിശ്വനാഥന്‍ ആനന്ദ് മാത്രമാണ്. നിലവിലുള്ള ലോകചെസ് ചാമ്പ്യനെ നേരിടാനുള്ള കളിക്കാരനെ കണ്ടെത്താന്‍ വേണ്ടി ഫിഡെ(ഇന്‍റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍) നടത്തുന്ന ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ്. ആകെ എട്ടു കളിക്കാരാണ് ഇതില്‍ മത്സരിക്കുക. കഴിഞ്ഞ ലോകകപ്പ് മത്സരത്തില്‍ റണ്ണര്‍ അപ്പായ ഇയാന്‍ നെപ്പോമ്നിയാച്ചി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കാന്‍ യോഗത്യ നേടി. ഇപ്പോള്‍ ഫിഡെ ലോകകപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ ഫാബിയോനോ കരുവാന, പ്രജ്ഞാനന്ദ, നിജാത് അബസോവ് എന്നിവരും കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് യോഗ്യത നേടിക്കഴിഞ്ഞു. 2024 ഏപ്രില്‍ 2 മുതല്‍ ഏപ്രില്‍ 15 വരെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റ് നടക്കും. ഇപ്പോഴത്തെ ലോക ചെസ് ചാമ്പ്യനായ ചൈനീസ് താരം ഡിങ് ലിറനുമായി കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലെ ജേതാവ് ലോക ചെസ് കിരീടത്തിനായി ഏറ്റുമുട്ടും.

 

Tags: FIDEPraggnanandhaaWorld ChessBakuCandidate tournamentArjun ErigaisiMagnus carlsen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Chess

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Sports

ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.