തിരുവനന്തപുരം: മുസ്ളീം തീവ്രവാദികള്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ് സുരേഷിനെ ലക്ഷ്യം വെച്ചിരുന്നു. കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനത്തില്‍ അറസ്റ്റിലായ പ്രതികള്‍ കേസ് അന്വേഷിച്ച എന്‍ ഐ എയോട് സമ്മതിച്ചിരുന്നു. 2016 ജൂണ്‍ 15 നാണ് കൊല്ലം സ്ഫോടനം നടക്കുന്നത്. കേസില്‍ സാക്ഷിയായിരുന്നു അന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന സുരേഷ്. കൊല്ലം ഉള്‍പ്പെടെ കേരളത്തിലും തമിഴ്നാട്ടിലുമായി 5 കോടതികളില്‍ നടത്തിയ ബോംബ് സ്ഫോടനങ്ങളുടെ തീയതികള്‍ രേഖപ്പെടുത്തിയ ശേഷം രാജ്യം മുഴുവന്‍ അക്രമം അഴിച്ചുവിടും എന്നു പറഞ്ഞ് സുരേഷിന്റെ ഫോണിലേക്ക് സന്ദേശം വന്നിരുന്നു. കാശ്മീരിലെ പട്ടാളത്തെ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ തയ്യാറാകണം എന്നതായിരുന്നു 2016 ഒക്ടോബര്‍ 4 ന് വന്ന സന്ദേശത്തിലെ ആവശ്യം.
എന്‍ഐഎ, കേരള പോലീസ് എന്നിവര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പ്രതികളെ പിടിച്ചിരുന്നു. കൊല്ലം കോടതി വളപ്പില്‍ നടന്ന ബോംബ് സ്ഫോടന കേസില്‍് പതിനാറാം സാക്ഷിയായി സുരേഷിനെ കഴിഞ്ഞ ദിവസം വിസ്തരിക്കുകയും ചെയ്തു.
ഭീഷണി സന്ദേശം വന്നശേഷം എന്‍ഐഎ നിര്‍ദ്ദേശാനുസരണം സുരേഷ് കേരള പോലീസിന്റെ സുരക്ഷാ നിരീക്ഷണത്തില്‍ ആയിരുന്നു. ദൈനംദിന പോലീസ് പെട്രോളിങ് ബീറ്റ് ബോക്സ് വീട്ടില്‍ സ്ഥാപിച്ചു.
2016 സെപ്റ്റംബര്‍ 25ന് കോഴിക്കോട് കടപ്പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും മറ്റു മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുത്ത വേദിയില്‍ സുരേഷിനെ പ്രസംഗകനാക്കിയതും നേമത്ത് ബിജെപി ജയിച്ചതും തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് ബിജെപി എത്തിയതും ആണ് തന്നെ ലക്ഷ്യം വയ്ക്കാന്‍ കാരണമെന്ന് പ്രതികള്‍ പറഞ്ഞതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായി സുരേഷ് വളിപ്പെടുത്തി. ആ കാലഘട്ടത്തില്‍ തനിക്കെതിരെ ഭീഷണികളും ഇത്തരത്തിലുള്ള സംഘടനകളില്‍ നിന്ന് ഉണ്ടായിരുന്നതായും ബിജെപി നേതാവ് പറഞ്ഞു. സുരക്ഷാകരണങ്ങളാലും, ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന്റെ തെളിവുകള്‍ കോടതിയില്‍ പറയുന്നതിനു മുമ്പ് പുറത്തു പറയുന്നത് കേസിനെ ദോഷകരമായി ബാധിക്കും എന്നുള്ളതുകൊണ്ടും ആണ് ആറു വര്‍ഷത്തിലേറെയായി ഇത് പറയാതിരുന്നതെന്നും സുരേഷ് വ്യ്ക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: