കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. ലിജിന്‍ ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക് ഓഫീസില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും പാമ്പാടി ബിഡിഒയുമായ ഇ. ദില്‍ഷാദ് മുമ്പാകെ ഇന്നലെ ഉച്ചയ്ക്ക് 12.40നായിരുന്നു പത്രിക സമര്‍പ്പണം.
കേന്ദ്രമന്ത്രി വി. മുരളീധരന്, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ അഗര്‍വാള്‍ എംപി, സെക്രട്ടറി അനില്‍ ആന്റണി, നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്കുര്യന്‍, ഉപാധ്യക്ഷ പ്രൊഫ. വി.ടി. രമ, വക്താക്കളായ അഡ്വ. ടി.പി. സിന്ധുമോള്‍, അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി. തങ്കപ്പന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
സപ്തംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. പാമ്പാടി ബസ് ടൗണില്‍നി
ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയോടുകൂടിയാണ് ലിജിന്‍ ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് എത്തിയത്. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി, നാളികേരമുടച്ച് പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പണം. മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയുടെ അനുഗ്രഹം തേടിയ ലിജിന്‍ കെട്ടിവയ്ക്കാനുള്ള തുകയും പരമേശ്വരന് നമ്പൂതിരി നല്കി.
ഗണപതിനിന്ദ രമ്യമായി പരിഹരിക്കാത്തതില്‍ വേദനയുണ്ടെന്ന് മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി പറഞ്ഞു. സ്പീക്കര്‍ എ.എന്‍. ഷംസീറിന് നല്ല ചിന്ത തോന്നട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: