മുംബയ് : നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തുടനീളം 300 പുതിയ ശാഖകള്‍ തുറക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നു. എസ്ബിഐക്ക് നിലവില്‍ രാജ്യത്തുടനീളം 22,405 ശാഖകളും 235 വിദേശ ശാഖകളും ഓഫീസുകളും ഉണ്ട്.
കൂടുതല്‍ ബിസിനസ് കറസ്പോണ്ടന്റുമാര്ക്കായും ബാങ്ക് ശ്രമിക്കുന്നതായി എസ്ബിഐ ചെയര്മാന് ദിനേശ് ഖര പറഞ്ഞു. നിഷ്ക്രിയ ആസ്തികളിലെ ഇടിവ്, ഉയര്‍ന്ന വായ്പാ വളര്‍ച്ച, ഉയര്‍ന്ന പലിശ നിരക്ക് എന്നിവ കാരണം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ എസ്ബിഐ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ ലാഭം രേഖപ്പെടുത്തി.
16,884 കോടി രൂപയായാണ് ത്രൈമാസ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 6,68 കോടി രൂപയായിരുന്നു അറ്റാദായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: