ഗാന്ധിനഗര്‍: ലോകാരോഗ്യ സംഘടനയുടെ പ്രഥമ പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടി ഇന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗറില്‍ നടക്കുന്ന ജി20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് യോഗം സംഘടിപ്പിക്കുന്നത്.
പരമ്പരാഗത വൈദ്യശാസ്ത്രം മുന്നോട്ട് കൊണ്ടുപോകുന്നതിനും ലോകമെമ്പാടുമുള്ള പരമ്പരാഗത രോഗശാന്തി സമ്പ്രദായങ്ങളുടെ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും ആശയങ്ങള്‍ കൈമാറാനും അന്താരാഷ്ട്ര പങ്കാളിത്തം സ്ഥാപിക്കാനും ഉച്ചകോടി അവസരം നല്‍കുമെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടാനും ഇന്നത്തെ കാലത്ത് അവയുടെ ഉപയോഗം മെച്ചപ്പെടുത്താനും ഉച്ചകോടി സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. എല്ലാ രാജ്യങ്ങളും അവരുടെ ദേശീയ ആരോഗ്യ സംവിധാനങ്ങളില്‍ പരമ്പരാഗത ഔഷധങ്ങളെ സമന്വയിപ്പിക്കണം.
മെഡിക്കല്‍ ആവശ്യത്തിനുള്ള യാത്രയ്ക്കും ആരോഗ്യ തൊഴിലാളികളുടെ സഞ്ചാരത്തിനും രോഗികളുടെ യാത്രയക്കുമായി ഒരു പോര്‍ട്ടലും ആരംഭിച്ചു. സാര്‍വത്രിക ആരോഗ്യ സംരക്ഷണ സംവിധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത മന്ത്രി ആവര്‍ത്തിച്ച് ഉറപ്പിക്കുകയും മെഡിക്കല്‍ ടൂറിസത്തിനുള്ള ഇന്ത്യയുടെ സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. അതേസമയം, മൂന്ന് ദിവസത്തെ ജി 20 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിന്റെ ഭാഗമായി ജി 20 ഡെപ്യൂട്ടി ആരോഗ്യ മന്ത്രിമാരുടെ യോഗവും ഇന്ന് ഗാന്ധിനഗറില്‍ ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പവാറിന്റെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവി വസുധൈവ കുടുംബകം – ലോകം ഒരു കുടുംബം എന്ന തത്വശാസ്ത്രത്തെ ചുറ്റിപ്പറ്റിയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് ഡോ ഭാരതി പവാര്‍ പറഞ്ഞു. എല്ലാവരും സുരക്ഷിതരാകുന്നതു വരെ ആരും സുരക്ഷിതരല്ലെന്ന് മഹാമാരി നമ്മെ പഠിപ്പിച്ചു.
ഇന്ത്യന്‍ ജി 20 അധ്യക്ഷ പദവി ഒരു ആരോഗ്യം, സൂക്ഷ്മാണു വിരുദ്ധ പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ ഗുരുതരമായ ഭീഷണികളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡിജിറ്റല്‍ ആരോഗ്യത്തിനായുള്ള ആഗോള സംരംഭത്തിന് ലോകത്തിന് നേരിട്ട് പ്രയോജനം നല്കുന്ന ഉയര്‍ന്ന തലത്തിലുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ മുന്‍നിര മാതൃകയാകാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു.
ആഗോള പരമ്പരാഗത മരുന്നുകളുഹെല്ത്ത് കെയര്‍ ഇന്ത്യ 2023 എന്ന പ്രത്യേക പ്രദര്‍ശനവും ഇന്ന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: