ബെംഗളൂരു: ഇന്ത്യ ജി20 അദ്ധ്യക്ഷപദമേറ്റതിനു പിന്നാലെ കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ജി20 ഡിജിറ്റല്‍ ഇന്നൊവേഷന് അലയന്‍സ് പ്രോഗ്രാം ബെംഗളൂരുവില്‍ സംഘടിപ്പിച്ച സമ്മേളനത്തിന്റെ ആദ്യദിനം 29 രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നൈപുണ്യ ശേഷി വികസന, സംരംഭക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ ടി വകുപ്പ് സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ, ജോയിന്റ് സെക്രട്ടറി ആകാശ് ത്രിപാഠി, നാസ്കോം പ്രസിഡന്റ് ദേബ് ജാനി ഘോഷ് മുതലായവര്‍ പങ്കെടുത്തു.
ಕೇಂದ್ರ @GoI_MeitY ರಾಜ್ಯ ಸಚಿವರಾದ ಶ್ರೀ @Rajeev_GoI ಅವರು ಬೆಂಗಳೂರಿನಲ್ಲಿ ಇಂದು #G20DIAMegaSummit ನಲ್ಲಿ ವಸ್ತುಪ್ರದರ್ಶನ ವೀಕ್ಷಿಸಿದರು.@g20org @PIB_India @MIB_India @ianuragthakur @Murugan_MoS pic.twitter.com/OMa7l5ufem
— PIB in Karnataka (@PIBBengaluru) August 17, 2023
ഇന്ത്യ സ്റ്റാക്ക് പോലെ സ്വന്തമായി പൊതുവായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ലോകത്തിനു തന്നെ ഒരു പാഠപുസ്തകമായി ഇന്ത്യ മാറിയിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിജിറ്റല്‍ ഗവര്ണന്സ് മേഖലയില്‍ പിന്നാക്കം നില്ക്കുന്ന രാജ്യങ്ങള്‍ക്ക് ഇന്ത്യ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ സൗകര്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിന് രാജ്യം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
പാപ്പുവ ന്യൂ ഗിനിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, മൗറീഷ്യസ്, സിയറ ലിയോണ്‍ എന്നിവയുള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ തങ്ങളുടെ ഡിജിറ്റല്‍ ഗവര്ണന്സ് ആവശ്യങ്ങള്‍ക്കായി ഇന്ത്യ സ്റ്റാക്ക് ഉപയോഗിക്കുന്നതിനുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഇന്നൊവേഷന് ആവാസവ്യവസ്ഥയില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ ഇന്ത്യ സജ്ജമായിക്കഴിഞ്ഞതായി മന്ത്രി ഊന്നിപ്പപറഞ്ഞു.
There are three trends happening today that are of interest to startups in this #innovation economy
➡️Centre of gravity of #tech which used to be in few countries and around a few companies, is moving to #opensource systems
➡️Younger #startups are disrupting the normal… pic.twitter.com/loFe6kjOss
— Rajeev Chandrasekhar 🇮🇳 (@Rajeev_GoI) August 17, 2023
‘അടുത്ത കാലം വരെ സാങ്കേതികവിദ്യയുടെ കേന്ദ്ര ബിന്ദു ഏതാനും രാജ്യങ്ങളിലും ചില കോര്പ്പറേറ്റുകളിലുമായിരുന്നു. എന്നാലിപ്പോള്‍ ഓപ്പണ്‍ സോഴ്സ് സാങ്കേതികവിദ്യകളിലേക്ക് ലോകം നീങ്ങുകയാണ്. യുവ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇനിയുള്ള നവീകരണത്തെ ഉത്തേജിപ്പിക്കുകയും സാങ്കേതികവിദ്യയുടെ ഭാവി രൂപപ്പെടുത്തുകയും ചെയ്യും.
ഏകദേശം 107 യൂണികോണുകളും 100,000 സ്റ്റാര്‍ട്ടപ്പുകളും ഉള്ള ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റങ്ങളില്‍ ഒന്നാണ്, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ എന്നത് ഇന്ത്യയുടെ പരിവര്‍ത്തന യാത്രയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ യൂണികോണ്‍ സ്ഥാപകര്‍, വ്യവസായ മേഖലയിലെ വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍, നിക്ഷേപകര്‍ മുതലായവര്‍ രണ്ടു ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: