പേരാമംഗലം: സിഎന്‍എന്‍ ജിഎല്‍പിഎസില്‍ കര്‍ഷകദിനം ആഘോഷിച്ചു. പ്രധാനാധ്യാപകന്‍ എ.ആര്‍. രാജീവ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.എസ്. ദിവ്യ സ്വാഗതം ആശംസിച്ചു.
കര്‍ഷകദിന പരിപാടികള്‍ വി.പി. അനില്‍ ഉദ്ഘാടനം ചെയ്തു. നമ്മെ അന്നമൂട്ടുന്ന കര്‍ഷക സഹോദരങ്ങളെ അനുമോദിക്കുന്നതിന്റെ ഭാഗമായി പ്രഥമ ശ്രേഷ്ഠ കിസാന്‍ പുരസ്‌കാരം വി.പി. അനിലിന് സമ്മാനിച്ചു.
കുട്ടികള്‍ക്കായി കാര്‍ഷിക ഫോട്ടോഗ്രഫി മത്സരം, കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, വീട്ടിലെ വിളവ് സമര്‍പ്പണം, കര്‍ഷക നൃത്തം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാലയ കൃഷിമന്ത്രി വൈഡൂര്യ, പിടിഎ പ്രസി. സയന പ്രവീണ്‍, എംപിടിഎ പ്രസിഡന്റ് രമ്യ എം.എം, എ.കെ. സുസ്മിത എന്നിവര്‍ സംസാരിച്ചു.
പേരാമംഗലം സിഎന്‍എന്‍ ജിഎല്‍പിഎസില്‍ നടന്ന കര്‍ഷകദിനാചരണത്തില്‍ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം, വീട്ടിലെ വിളവ് സമര്‍പ്പണം തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍.
പേരാമംഗലം സിഎന്‍എന്‍ ജിഎല്‍പിഎസില്‍ നടന്ന കര്‍ഷകദിനാചരണ പരിപാടിയില്‍ പ്രഥമ ശ്രേഷ്ഠ കിസാന്‍ പുരസ്‌കാരം വി.പി. അനിലിന് സമ്മാനിക്കുന്നു.
















