കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്രീ-സീസണ് ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎഇയിലേക്ക് പറക്കും. സപ്തംബര്‍ 5 മുതല്‍ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കളിക്കും. പുതിയ അന്തരീക്ഷവുമായി ടീം അംഗങ്ങള്‍ക്ക് പൊരുത്തപ്പെടാനും ടീമിന്റെ മികവ് വിലയിരുത്താനും യുഎഇ പര്യടനം അവസരമൊരുക്കും.
സപ്തംബര്‍ ഒമ്പതിന് അല്‍ വാസല്‍ എഫ്സിക്കെതിരെയാണ് സബീല്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരം. 12ന് ഷാര്‍ജ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്ബോള്‍ ക്ലബ്ബിനെയും 15ന് കഴിഞ്ഞ വര്‍ഷത്തെ പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും. ഷഹാബ് അല്‍ അഹ്ലി സ്റ്റേഡിയം അല്‍ അവിര് ദുബായിലാണ് ബ്ലാസ്റ്റേഴ്സിന്റെ അല്‍ അഹ്ലിക്കെതിരായ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: