ഐ ആം ബുദ്ധ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പല്ലവി ജോഷിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിച്ച് നിര്‍മിക്കുന്ന ചിത്രം ‘ദി വാക്സിന് വാര്’ റിലീസിനൊരുങ്ങുന്നു. രാജ്യമൊട്ടാകെ തരംഗമായ ‘ദി കാശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന്റെ സംവിധായകന് വിവേക് രഞ്ജന്‍ അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. നിര്‍മാതാവായ പല്ലവി ജോഷി ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒരു ഗ്ലിമ്പ്സ് വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകന് അന്നൗണ്‍സ് ചെയ്തത്. ഒരു ലാബില്‍ കോവിഡ് 19 ന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതാണ് കാണിക്കുന്നത്. പല്ലവി ജോഷി ഒരു ശാസ്ത്രജ്ഞയായി എത്തുന്നു. അതേസമയം നാനാ പടേക്കര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
അനുപം ഖേര്‍, സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ദി കാശ്മീര്‍ ഫയല്‍സിനായി വിവേക് അഗ്നിഹോത്രിയുമായി സഹകരിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ അഭിഷേക് അഗര്‍വാള്‍ ഈ ചിത്രത്തിലും സഹകരിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ആസാമീസ് എന്നിവയുള്‍പ്പെടെ 10ല്‍ അധികം ഭാഷകളില്‍ ‘ദി വാക്സിന് വാര്’ റിലീസ് ചെയ്യും. ശബരിയാണ് പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: