ആലപ്പുഴ: നഗരസഭ ശതാബ്ദി മന്ദിരം ഇന്റീരിയല്‍ വര്‍ക്കുകള്‍ ടെന്‍ഡര്‍ പ്രകാരം ഏറ്റെടുത്ത പ്രവര്‍ത്തി ആരംഭിക്കുന്നതിലും, ത്രികക്ഷി കരാര്‍ ചമയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാത്തതിനാലും സിഡ്കോയെ നോട്ടീസ് നല്കി ഈ പ്രവര്‍ത്തിയില്‍ നിന്നും ഒഴിവാക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്റീരിയല്‍ വര്‍ക്കുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനായി ടെന്‍ഡറില്‍ പങ്കെടുത്ത കെല്, കെഎസ്ഐഇ എന്നിവരുമായി നെഗോസിയേഷന് നടത്തും.
അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ഉപപദ്ധതിയില്‍ ഉള്‍പ്പെട്ട 181 കുടുംബങ്ങളില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ജനകീയ ഭക്ഷണശാലകള്‍ വഴി എത്തിക്കും. മുഴുവന്‍ എയ്റോബിക്കുകളും മെയ്ന്റനന്‍സ് നടത്തി തുടര്‍ പരിപാലനം ഉറപ്പാക്കുന്നതിനും ഇനോക്കുലം കൃത്യമായി വിതരണം നടത്തി വളമാക്കി മാറ്റുന്ന പ്രക്രിയ ഊര്‍ജ്ജിതമാക്കുന്നതിനും തീരുമാനിച്ചു. കൂടുതല്‍ എയ്റോബിക് യൂണിറ്റുകള്‍ ആരംഭിക്കും.
ജില്ലാകോടതി പാലത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മൂന്നു മാസത്തിനുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍, കനാലിന്റെഇരു കരകളിലുമായി നാലു വശത്തേക്കും നിര്‍മ്മിക്കുന്ന ഫ്ലൈ ഓവറുകളിലും മുല്ലക്കല്‍ ജില്ലാകോടതി ഭാഗത്തേക്കുള്ള റാമ്പുകളിലും സ്ഥാപിക്കുന്ന വൈദ്യുത വിളക്കുകളുടെ വൈദ്യുതി ചാര്‍ജ്ജും, നിര്‍മ്മാണം പൂര്‍ത്തിയായി മൂന്ന് വര്‍ഷം കഴിഞ്ഞുള്ള പരിപാലനം ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു.
നഗരസഭ തെരുവോര കച്ചവട സമിതിയിലെ തെരുവ് കച്ചവട പ്രതിനിധികളെ ഇലക്ഷന് നടപടികളിലൂടെ പുനസംഘടിപ്പിക്കുന്നതിനും രണ്ടു ഘട്ടസര്വ്വെ പ്രകാരം കണ്ടെത്തിയ നഗര കച്ചവട സമിതി അംഗീകരിച്ച 357 കച്ചവടക്കാരുടെ ലിസ്റ്റില്‍ നിന്നും നഗരസഭ ലഭ്യമാക്കിയ വെന്റിംഗ് സര്‍ട്ടിഫിക്കറ്റ്/ ഐഡി കാര്‍ഡ് ഉള്ളവരെ പങ്കെടുപ്പിച്ച് ഇലക്ഷന് നടത്തുന്നതിനും തീരുമാനിച്ചു. ചെയര്‍പേഴ്സണ്‍ കെ.കെ ജയമ്മ അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: