ലണ്ടന്‍: ഇംഗ്ലണ്ട് മുന്‍ പേസ് ബൗളര്‍ സ്റ്റീവന്‍ ഫിന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ടി ട്വന്റി പതിപ്പുകളില്‍ നിന്ന് വിരമിക്കുന്നതായി താരം അറിയിച്ചു.
കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപനം. ഏകദേശം ഒരു വര്‍ഷം മുമ്പാണ് കാല്‍മുട്ടിന് പരിക്കേറ്റത്. ഇത് മൂലം ഈ വര്‍ഷം താരത്തിന് കളിക്കളത്തിലെ മിക്ക മത്സരങ്ങളും നഷ്ടപ്പെട്ടു.
ഇംഗ്ലണ്ടിനായി 36 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും 21 ടി20 ഇന്റര്‍നാഷണലുകളിലും ഉള്‍പ്പെടെ 125 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് 34കാരനായ സ്റ്റീവന്‍ ഫിന്.2010-ല്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം 2010-11 ആഷസില്‍ 14 വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: