മുംബയ് : പാഴ്സി സമൂഹം ഇന്ന് പുതുവര്‍ഷം ആഘോഷിക്കുന്നു. നവ്റോസ് എന്ന പേരിലാണ് ഈ ആഘോഷം.
സമുദായാംഗങ്ങള്‍ അഗ്നിക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തി. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഒത്തുചേരും.
പേര്‍ഷ്യന്‍ ഭാഷയില്‍ ‘നവ്’ എന്നാല്‍ ‘പുതിയത്’ എന്നാണ്. ‘റോസ്’ എന്നാല്‍ ‘ദിവസം’ എന്നാണ് അര്‍ത്ഥമാക്കുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ ‘പുതിയ ദിവസം’ എന്നാണ്. മുംബൈയില്‍ ധാരാളം പാഴ്സി സമുദായക്കാരുണ്ട്. പാഴ്സി സമുദായാംഗങ്ങളുടെ വീടുകള്‍ രംഗോലിയും പൂക്കളും കൊണ്ട് അലങ്കരിച്ചിരിട്ടുണ്ട്. പല പാഴ്സി വീടുകളിലും പരമ്പരാഗത പലഹാരങ്ങളായ റാവോ, സറ്റര്‍ഫെനി എന്നിവയും മറ്റും തയ്യാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: