കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ഭഗവതിക്കാവ് സംരക്ഷിക്കുന്നതിനായി മഹാസാമൂഹ്യാരാധനയും നാമജപവും 18 ന് വൈകീട്ട് 3.30ന് ക്ഷേത്രാങ്കണത്തില്‍ നടക്കും. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ 11 ഏക്കര്‍ ഭൂമി അന്യാധീനപ്പെടുത്താനായി സമീപകാലത്തു നടന്ന ഗൂഢനീക്കങ്ങള്ക്കെതിരായുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പരിപാടി.
ക്ഷേത്രഭൂമിയുടെ തണ്ടപ്പേര് തിരുത്തിയവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന ധര്‍മസമരത്തിന്റെ ഭാഗമായുള്ള മഹാസാമൂഹ്യാരാധന അയ്യപ്പസേവാസമാജം അഖില ഭാരതീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. ഡോ. എം. ലക്ഷ്മികുമാരി, വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: