തിരുവനന്തപുരം: മിത്ത് വിവാദത്തിൽ നടത്തിയ നാമജപവുമായി ബന്ധപ്പെട്ട് എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം. പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലാണ് കേസ് എഴുതിത്തള്ളാൻ നീക്കം നടത്തുന്നത്. ഇതിനായി സർക്കർ നിയമസാധ്യതകൾ പരിശോധിക്കുന്നതായാണ് വിവരം.
സംഘം ചേരൽ, കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് പ്രതിഷേധക്കാർക്കെതിരേ കേസെടുത്തിരിക്കുന്നത്. എൻഎസ്എസിന്റെ വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എന്നാൽ പ്രതിഷേധക്കാർക്ക് പ്രതിഷേധത്തിന് ഗൂഢാലോചനയില്ല, അക്രമങ്ങൾ ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പോലീസ് നടപടികളിൽനിന്ന് പിന്നാക്കംപോകാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച കൂടിയാലോചനകൾ പോലീസിന്റെ ഉന്നതതലത്തിൽ നടക്കുന്നതായാണ് റിപ്പോർട്ട്.
നിലവിൽ കേസ് ഹൈക്കോടതിയുടേയും മജിസ്ട്രേറ്റ് കോടതിയുടേയും മുമ്പിലാണ്. അതുകൊണ്ടുതന്നെ കേസ് പിൻവലിക്കാൻ സാധിക്കില്ല. തുടർനടപടികളിൽ നിന്ന് പോലീസ് പിന്നോട്ട് പോയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: