ന്യൂദല്‍ഹി:പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്നും വിട്ടുനിന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പരിഹസിച്ച് ബിജെപി. “സ്വാതന്ത്ര്യദിനച്ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് കണ്ണ് രോഗം മൂലമാണെന്നാണ് പറയുന്നത്. എന്നാല്‍ അദ്ദേഹം അതിവേഗം രോഗമുക്തനായതിലും കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയതിലും അവിടെ പ്രസംഗിച്ചതിലും സന്തോഷം” – ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
കോണ്‍ഗ്രസിന് കുടുംബവാഴ്ചയ്ക്കപ്പുറം ചിന്തിക്കാന്‍ കഴിയില്ലെന്ന് ഒരിയ്ക്കല്‍ കൂടി പ്രതിപക്ഷ നേതാവ് തെളിയിച്ചുവെന്ന് ബിജെപി ആരോപിച്ചു. ബിജെപിയ്ക്ക് വോട്ട് ചെയ്ത ജനങ്ങളെ രാക്ഷസരെന്ന് വിളിയ്ക്കുന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്നും കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പതിവുകള്‍ തെറ്റിച്ച് പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തിന് എത്താതിരുന്നതിനെതിരെ വിമര്‍ശനം ഏറുകയാണ്. വര്‍ഷങ്ങളുടെ പാരമ്പര്യം തെറ്റിച്ച്, പ്രധാനമന്ത്രി മോദി പ്രസംഗിക്കുമ്പോഴെല്ലാം ഈ കസേര ഒഴിഞ്ഞു തന്നെ കിടന്നു.
ഇന്ത്യയെ അപമാനിച്ച് പ്രധാനമന്ത്രി പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്നും വിട്ട് നിന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. വീട്ടിലും കോണ്‍ഗ്രസ് ഓഫീസിലും പതാക ഉയര്‍ത്താന്‍ കഴിയില്ലെന്നതിനാലാണ് പ്രധാനമന്ത്രിയുടെ ചടങ്ങില്‍ പങ്കെടുതിരുന്നതെന്ന് കോണ്‍ഗ്രസ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: