കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടല്ൈസ് ലിമിറ്റഡില്‍ നിന്നും മാസപ്പടി കൈപ്പറ്റിയ സംഭവം നിയമസഭയില്‍ ഉന്നയിച്ച മാത്യു കുഴല്നാടന് എം എല്‍ എയ്ക്കെതിരെ ആരോപണവുമായി സി പി എം. മാത്യു കുഴല്‍ നാടന്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന് ആവശ്യപ്പെട്ടു.
ശരിയായ നിലയിലല്ലാതെ മാത്യു കുഴല്‍ നാടന്‍ പണം കിട്ടുന്നുണ്ട്. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്കി. അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരുടേയും പേരില്‍ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴല്‍നാടനെന്നും മോഹനന് ആരോപിച്ചു. വിഷയത്തില്‍ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎന്‍ മോഹനന് വെളിപ്പെടുത്തി.
അതേസമയം സി പി എം ആരോപണം പഠിച്ച് നാളെ മറുപടി നല്‍കുമെന്ന് മാത്യു കുഴല്നാടന് പ്രതികരിച്ചു.ചിന്നക്കനാലില്‍ ഭൂമിയും വീടും തനിക്കുണ്ട്. തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നോ മാധ്യമ സൃഷ്ടിയെന്നോ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മാസപ്പടി വിവാദം ഉയര്‍ത്താതെ മുന്നോട്ട് പോകുമ്പോഴും സ്വന്തം നിലയില്‍ വിഷയം ഉന്നയിച്ചിരുന്നു മാത്യു കുഴല്നാടന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: