ന്യൂദല്‍ഹി : കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി. മറ്റന്നാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകും.
‘കുറച്ച് ദിവസം മുമ്പ് പരിശീലനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റു. സ്കാനിംഗ് നടത്തിയ ശേഷം, ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓഗസ്റ്റ് 17 ന് മുംബൈയില്‍ ശസ്ത്രക്രിയ നടത്തും -വിനേഷ് ഫോഗട്ട് പറഞ്ഞു.
53 കിലോഗ്രാം ട്രയല്‍സില്‍ വിജയിച്ച ആന്റിം പംഗല്‍ ഇനി വിനേഷിന് പകരം ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് ടീമിലെത്തും. അണ്ടര്‍ 20 ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ജോര്‍ദാനിലാണ് ഇപ്പോള്‍ താരമുളളത്.
‘എല്ലാ ആരാധകരോടും എന്നെ പിന്തുണയ്ക്കുന്നത് തുടരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ എനിക്ക് ഉടന്‍ തന്നെ ശക്തമായ തിരിച്ചുവരവ് നടത്താനും 2024ലെ പാരീസ് ഒളിമ്പിക്സിനായി തയ്യാറെടുക്കാനും കഴിയും. നിങ്ങളുടെ പിന്തുണ എനിക്ക് വളരെയധികം ശക്തി നല്‍കും- വിനേഷ് ഫോഗട്ട് പറഞ്ഞു.
ഇതോടെ ഈ മാസം 25 മുതല്‍ പട്യാലയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ വിനേഷിന് കഴിയില്ലെന്ന് വ്യക്തമായി. നേരത്തേ ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ നിന്ന് വിനേഷിനും ബജ്റംഗ് പുനിയയ്ക്കും ഇളവ് നല്‍കിയിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: