ന്യൂദല്‍ഹി: അവിശ്വാസപ്രമേയചര്‍ച്ചയില്‍ സ്മൃതി ഇറാനിയുടെ പ്രസംഗം കോണ്‍ഗ്രസിനെ കൂടുതല്‍ മുറിവേല്പിച്ചു. കാരണം സ്മൃതി ഇറാനി അദാനിയുടെ കോണ്‍ഗ്രസ് ബന്ധം മാത്രമല്ല, അദാനിയും റോബര്‍ട്ട് വദ്രയും തമ്മിലുള്ള സൗഹൃദത്തിന്റെ ചിത്രം കൂടി പുറത്തുകൊണ്ടുവന്നു.
“കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭരിയ്ക്കുമ്പോള്‍ അദാനിയ്ക്ക് 72000 കോടി രൂപയുടെ വായ്പയാണ് അനുവദിച്ച് നല്‍കിയത്. 1993ലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്ദ്രയില്‍ തുറമുഖം നല്കാന് സ്ഥലം അനുവദിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് അദാനിയ്ക്ക് വിഴിഞ്ഞം തുറമുഖം നല്‍കിയത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ അദാനിയ്ക്ക് ബിസിനസുകള്‍ നല്കി. ഛത്തീസ് ഗഡിലും രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അദാനിയുമായി കരാറുകള്‍ ഉണ്ടാക്കി. മാത്രമല്ല പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും അദാനിയും നില്ക്കുന്ന ചിത്രവും എന്റെ കയ്യിലുണ്ട്.”- ഇത് പറഞ്ഞ് സ്മൃതി ഇറാനി ആ ഫോട്ടോ പാര്‍ലമെന്റില്‍ പുറത്തുവിട്ടതോടെ കോണ്‍ഗ്രസിന് അത് വലിയ ആഘാതമായി.
തൊട്ടടുത്ത ദിവസം റോബര്‍ട്ട് വദ്ര തന്നെ വിശദീകരണവുമായി രംഗത്തെത്തി. പാര്‍ലമെന്റില്‍ ഇല്ലാത്ത തന്റെ പേര് എന്തിനാണ് വെറുതെ വലിച്ചിഴക്കുന്നത് എന്നായിരുന്നു റോബര്‍ട്ട് വദ്രയുടെ അഭിപ്രായം. എന്നാല്‍ അദാനിയുമായുള്ള ബന്ധം റോബര്‍ട്ട് വദ്ര നിഷേധിച്ചില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: