ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ നിന്നും നടത്തിയ പ്രസംഗത്തില്‍ സുപ്രീംകോടതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി സുപ്രധാന കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്ത് കഴിഞ്ഞ ദിവസം സുപ്രീംകോടതി സാധാരണജനങ്ങള്‍ക്ക് ലഭ്യമാക്കിയ നടപടിയെ അഭിനന്ദിക്കുകയായിരുന്നു പ്രധാനമന്ത്രി.
“പ്രാദേശിക ഭാഷകളുടെ പ്രാധാന്യം കൂടിവരികയാണ്. പ്രധാന കോടതി വിധികള്‍ ഓരോരുത്തരുടെയും മാതൃഭാഷയില്‍ നല്കിയ സുപ്രീംകോടതി നടപടിയെ ഞാന്‍ അഭിനന്ദിക്കുന്നു.”- മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ഗ്യാലറിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും ഉണ്ടായിരുന്നു.
സുപ്രീംകോടതിയെ അഭിനന്ദിച്ചുകൊണ്ടുള്ള മോദിയുടെ വാക്കുകള്‍ കേട്ടയുടന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് മോദിയ്ക്ക് നേരെ നോക്കി കൈകൂപ്പി. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ഫോട്ടോ വൈറലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: