ഏറ്റുമാനൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടത്തി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. സമൂഹനന്മ ലക്ഷ്യമാക്കി പൊതു സമൂഹത്തിന് വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്നതാണ് രാമായാണമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി. മധുസൂദനന്‍ നായര്‍, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ബി. മുരാരിബാബു, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പ്രൊഫ.പി.എസ്.ശങ്കരന്‍നായര്‍, സെക്രട്ടറി പി.ജി. സോമന്‍, ഡോ. നെത്തല്ലൂര്‍ ഹരികൃഷ്ണന്‍, വി.ആര്‍. ജ്യോതി, ശ്യാംപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്ഷേത്രം ഉപദേശക സമിതി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും, വടക്കേ നടയിലും പണിയുന്ന അലങ്കാര ഗോപുരങ്ങള്‍ക്കായി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി തയ്യാറാക്കിയ ഡ്രോയിങ് ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തിനായി ഉപദേശക സമിതി പ്രസിഡന്റ് പ്രൊഫ.പി.എസ്. ശങ്കരന്‍ നായരും, സെകട്ടറി പി.ജി. സോമനും സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക