ന്യൂദല്‍ഹി: ഓണക്കാലത്തുള്ള മലയാളിയുടെ യാത്രാദുരിതം അവസാനിപ്പിക്കാന്‍ പ്രത്യേക വിമാന സർവ്വീസ് പരിഗണനയിലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിന് മറുപടിയായാണ് കേന്ദ്രവ്യോമയാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
ഓണ സീസണ്‍ ആയതോടെ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് പൊള്ളുന്ന വിലയാണ്. ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക രണ്ടാഴ്ച മുമ്പ് കത്തയച്ചിരുന്നു. ഇതില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു.
കുതിച്ചുയരുന്ന വിമാന നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകള്‍ മാറ്റിവയ്‌ക്കുന്ന സ്ഥിതിയിലാണ്. അതിനാല്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഒരു മാസം യുഎഇയില്‍നിന്നു പ്രത്യേക ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യോമയാന മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് പ്രതേക വിമാനസര്‍വ്വീസിനെക്കുറിച്ച് ആലോചിക്കാമെന്ന് ജ്യോതിരാദിത്യ സിന്ധ്യ സൂചിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: