കോട്ടയം: ഗണപതി വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഗണപതി വിവാദം തുടര്‍ന്ന് കഴിഞ്ഞാല്‍ ശബരിമല വിഷയം പോലുള്ള രീതിയിലേയ്ക്ക് മാറുമെന്ന ഭയം സര്‍ക്കാരിനുണ്ട്. എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ല. നിലപാടില്‍ ഒരു മാറ്റവുമില്ല. അതിനെ നേരിടുന്ന രീതിയില്‍ അയവുവരുത്തിയിട്ടുണ്ട്. പ്രകോപനപരമല്ലാത്ത രീതിയില്‍ സമാധാനപരമായി ഈ വിഷയം കൈകാര്യം ചെയ്ത് അവസാനിപ്പിക്കണമെന്നാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്.
ജെയ്ക് വന്നപ്പോള്‍ സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും വരാറുണ്ട്. ജനാധിപത്യം പുലരണമെങ്കില്‍ ഇവിടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വളരണം. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളര്‍ന്നാല്‍ മാത്രമേ നമ്മുടെ രാജ്യത്ത് നീതി നടപ്പാകൂ. അതിനാല്‍ എല്ലാ പാര്‍ട്ടികളെയും ഒരുപോലെയാണ് കാണുന്നത്. ഒരു മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് അവന്റെ വിശ്വാസമാണ്. ശാസ്ത്രമൊക്കെ അത് കഴിഞ്ഞേയുള്ളു.”ഷംസീര്‍ ഇതുവരെ ഈ വിഷയത്തില്‍ എന്നോട് സംസാരിച്ചിട്ടില്ല. പോപ്പെന്ന് വിളിക്കുന്നത് അവഹേളനമായിട്ടാണ് കാണുന്നതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: