തിരുപ്പതി: തിരുപ്പതിയില്‍ ദര്‍ശനത്തിന് മാതാപിതാക്കള്‍ക്കൊപ്പം എത്തിയ ആറു വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി കെണിയില്‍ കുടുങ്ങി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില് ഏഴാം മൈലിന് അടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
സംഭവത്തെ തുടര്‍ന്ന് തിരുപ്പതിയില്‍ കുട്ടികളുമായി എത്തുന്നവര്‍ക്ക് സമയനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ കുട്ടികളുമായി എത്തുന്നവരെ കടത്തിവിടൂ. ഒറ്റയ്ക്ക് ആരെയും മല കയറാന്‍ അനുവദിക്കേണ്ടെന്നാണ് വനംവകുപ്പിന്റെ തീരുമാനം. തീര്‍ഥാടനത്തിന് എത്തുന്നവരെ നൂറ് പേരുള്ള സംഘങ്ങളായി തിരിച്ച് ഓരോ സംഘത്തിനൊപ്പം ഫോറസ്റ്റ് ഗാര്‍ഡിനെ അയക്കാനും തീരുമാനമായി.
വെള്ളിയാഴ്ച വൈകിട്ട് അച്ഛനും അമ്മയ്ക്കും ഒപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്. സുരക്ഷാ ജീവനക്കാരും വനം വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം വനത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: