മ്യൂണിക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ടോട്ടനം സ്പറില്‍ നിന്നെത്തിയ സൂപ്പര്‍ താരം ഹാരി കെയ്‌ന് അരങ്ങേറ്റ മത്സരത്തില്‍ തോല്‍വി. ജര്‍മന്‍ സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനെ ആര്‍ബി ലെയ്പ്‌സിഗ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.
കളിയുടെ 63-ാം മിനിറ്റില്‍ പകരക്കാരനായാണ് ഹാരി കെയ്ന്‍ ഇറങ്ങിയത്. സ്‌ട്രൈക്കര്‍ മാത്തിസ് ടെലിനെ പിന്‍വലിച്ചാണ് മാനേജര്‍ തോമസ് ടുക്കേല്‍ ഹാരി കെയ്‌നെ ഇറക്കിയത്. ഈ സമയം ഡാനി ഓല്‍മോ നേടിയ ഇരട്ട ഗോളില്‍ ലെയ്പ്‌സിഗ് 2-0ന് മുന്നിലായിരുന്നു.
68-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഓല്‍മോ ഹാട്രിക് തികച്ചു. ലെയ്പ്‌സിഗ് 3-0ന് മുന്നിലുമായി. പിന്നീടൊരു അല്‍ഭുതം കാണിക്കാനുള്ള അവസരം ജര്‍മനിയിലെ വമ്പന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിനുണ്ടായിരുന്നില്ല.
വെള്ളിയാഴ്ചയാണ് ബുന്‍ഡസ് ലിഗ സീസണിന് തുടക്കമാകുന്നത്. അന്ന് രാത്രി 12ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ വെര്‍ഡറിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: