ചണ്ഡീഗഢ്: ഹരിയാനയിലെ പല്‍വാലിലെ പൊന്‍ഡ്രി ഗ്രാമത്തില്‍ നടന്ന മഹാപഞ്ചായത്ത് വീണ്ടും ഹിന്ദു ഘോഷയാത്ര നടത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ഘോഷയാത്രയ്ക്ക് നേരെ നടന്ന കല്ലേറിലും ആക്രമണത്തിലും അഞ്ച് പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അന്ന് മുടങ്ങിയ യാത്ര വീണ്ടും നടത്താനാണ് മഹാപഞ്ചായത്ത് തീരുമാനിച്ചത്. പൊലീസ് അനുവാദം വാങ്ങിയതിന് ശേഷമാണ് പല്‍വാലില്‍ മഹാപഞ്ചായത്ത് നടത്തിയത്.
ജൂലായ് 31ന് മുടങ്ങിപ്പോയ ജലാഭിഷേക വീണ്ടും നടത്താനാണ് മഹാപഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ നൂഹിലെ കിര ഗ്രാമത്തില്‍ മഹാപഞ്ചായത്ത് നടത്താനായിരുന്നു തീരുമാനം. പിന്നീട് അത് പല്‍വാലില്‍ നടത്തുകയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ മഹാപഞ്ചായത്ത് നടത്തുന്നതിന് നൂഹില്‍ നടത്തുന്നതിന് അധികൃതര്‍ അനുമതി നല്‍കിയില്ല.
500 പേര്‍ വരെ പങ്കെടുക്കുന്ന ഒരു മഹാപഞ്ചായത്ത് നടത്താനാണ് പിന്നീട് പൊലീസ് അനുമതി നല്‍കിയത്. അതില്‍ വിദ്വേഷപ്രസംഗം പാടില്ലെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. നൂഹ് എസ് പി നരേന്ദ്ര ബിജര്‍നിയ പറഞ്ഞു:”പൊലീസ് നിരീക്ഷണത്തില്‍ മഹാപഞ്ചായത്ത് നടത്താനാണ് അനുമതി നല്‍കിയത്.”
ജൂലായ് 31ന് നൂഹില്‍ കല്ലേറ് മൂലം മുടങ്ങിപ്പോയ ജലാഭിഷേക യാത്ര ആഗസ്ത് 28 ന് മുന്‍പ് അവസാനിപ്പിക്കാനാണ് ഹിന്ദു ഗ്രൂപ്പുകള്‍ തീരുമാനിച്ചതെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഡിവിഷന്‍ മേധാവി ദേവേന്ദര്‍ സിങ്ങ് പറഞ്ഞു.
അതേ സമയം ആഗസ്ത് 13 വരെ നൂഹില്‍ ഇന്‍റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എസ്എംഎസ് സേവനവും മൊബൈല്‍ ഇന്‍റര്‍നെറ്റുമാണ് നിരോധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: