മുംബൈ: മഹാരാഷ്ട്രയില്‍ താനെയിലെ ഛത്രപതി ശിവജി മഹാരാജ് മെമ്മോറിയല്‍ ആശുപത്രിയില്‍ കൂട്ടമരണം. 24 മണിക്കൂറിനിടെ 18 രോഗികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ താനെ മുനിസിപ്പല്‍ കോര്പ്പറേഷന് അന്വേഷണം പ്രഖ്യാപിച്ചു.
വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുപേര്‍ മരിച്ചതിന് പിന്നാലെയാണ് വീണ്ടും കൂട്ടമരണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച, താനെയില്‍ നിന്നുള്ള രോഗികളും, മറ്റൊരാശുപത്രിയില്‍ നിന്ന് ഇവിടേക്കെത്തിയവരുമാണ് മരിച്ചത്.
ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് മരണത്തിനിടയാക്കിയതെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍, ആശുപത്രി അധികൃതര്‍ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഉന്നതതലയോഗം ചേര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: