ന്യൂദല്‍ഹി: 2008ലെ ബെയ് ജിംഗ് ഒളിമ്പിക്സില്‍ ഇന്ത്യയില്‍ നിന്നുള്ള അത്ലിറ്റുകളെ കാണുന്നതിന് പകരം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും കണ്ടത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെയെന്ന് ആരോപണം.
ബിജെപി എംപി രാജ്യവര്‍ധന്‍ റാത്തോഡാണ് ഈക്കാര്യം വെളിപ്പെടുത്തിയത്. ഈ ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ രാജ്യവര്‍ധന്‍ റാത്തോഡ് പങ്കെടുത്തിരുന്നു. 2004ലെ ഏഥന്‍സ് ഒളിമ്പിക്സില്‍ വ്യക്തിഗത ഇനത്തില്‍ വെള്ളിമെഡല്‍ നേടിയ ആളാണ് രാജ്യവര്‍ധന്‍ റാത്തോഡ്. രാഹുലും സോണിയയും ഇന്ത്യന്‍ അത്ലിറ്റുകളെ കാണാന്‍ എത്തുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഇരുവരും കണ്ടത് ചൈനീസ് കമ്മ്യൂമിസ്റ്റ് പാര്‍ട്ടി നേതാക്കളെയാണ്. ഇവരെ രണ്ടുപേരെയും രാജ്യത്തെ വഞ്ചിച്ചതിന്റെ പേരില്‍ വിചാരണ ചെയ്യണമെന്നും രാജ്യവര്‍ദ്ധന്‍ റാത്തോഡ് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന ആ കാലത്ത് രാഹുലും സോണിയയും ഇന്ത്യയില്‍ റിമോട്ട് ഭരണം നടത്തുകയായിരുന്നുവെന്നും രാജ്യവര്‍ധന്‍ റോത്തോഡ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്ര പോലുള്ള പരിപാടികളിലൂടെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇവരുടെ പ്രവൃത്തികള്‍ നേരെ കടകവിരുദ്ധമാണെന്നും രാജ്യവര്‍ധന്‍ റാത്തോഡ് കുറ്റപ്പെടുത്തി.
ലോക്സഭയില്‍ അവിശ്വാസപ്രമേയച്ചര്ച്ചയ്ക്കിടെയാണ് രാജ്യവര്‍ധന്‍ റാത്തോഡ് രാഹുലിന്റെയും സോണിയയുടെയും ചൈനസ്നേഹം വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: