ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാകിസ്ഥാനില്‍ മുതിര്‍ന്ന നേതാവ് അന്‍വറുള്‍ ഹഖ് കാക്കര്‍ കാവല്‍ പ്രധാനമന്ത്രി.
തെരഞ്ഞെടുപ്പു നടത്താനും സുഗമമായ അധികാരക്കൈമാറ്റത്തിനുമാണ് കാവല്‍ പ്രധാനമന്ത്രിയെ നിയമിച്ചത്. കാലാവധി കഴിയുന്ന പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് രാജ റിയാസും തമ്മില്‍ കൂടിയാലോചിച്ച ശേഷമാണ് കാവല്‍ പ്രധാനമന്ത്രിയായി ഹഖിനെ പ്രഖ്യാപിച്ചത്. അന്‍വറുള്‍ ഹഖ് ഇന്ന് ചുമതലയേല്‍ക്കും.
കഴിഞ്ഞ ദിവസം പാക് നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടിരുന്നു. കാവല്‍ പ്രധാനമന്ത്രി ഇനി കാവല്‍ സര്‍ക്കാര്‍ രൂപീകരിക്കും. ഈ സര്‍ക്കാരിനും തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വരുംവരെ അധികാരത്തില്‍ തുടരാം. ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി നേതാവും ദേശീയ അസംബ്ലി അംഗവുമാണ് അന്‍വറുള്‍ ഹഖ് കാക്കര്‍. ഈ വര്‍ഷം ഒടുവിലാണ് പാക് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: