അഹമ്മദാബാദ്: ദേശീയഗാനം പാടരുതെന്നും ദേശീയപതാകയെ വന്ദിക്കരുതെന്നും മൗലാന ഹാഫിസ് വാസിഫ്. ഗുജറാത്തിലെ പോര്‍ബന്തറിലാണ് മൗലവി രാജ്യവിരുദ്ധ ഫത്വ പുറപ്പെടുവിച്ചത്. മുസ്ലീങ്ങള്‍ക്ക് ദേശീയ പതാക ഉയര്‍ത്താം. എന്നാല്‍ അതിനെ അഭിവാദ്യം ചെയ്യരുത്.
മുസ്ലീങ്ങള്‍ ദേശീയഗാനം ആലപിക്കരുതെന്ന ഇയാളുടെ ഫത്വ അടങ്ങിയ ഓഡിയോ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യവിരുദ്ധ ഫത്വയെപ്പറ്റി മൗലവിയോട് ചോദിക്കാന്‍ പോയ ആറ് മുസ്ലിം യുവാക്കളെ ഇയാള്‍ അപമാനിച്ച് മടക്കി അയച്ചു. ഇവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കാനുള്ള നീക്കങ്ങളും മൗലവി ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: