തൃശൂര്‍: ഓണക്കോടികളുടെ വിശാലമായ ശേഖരത്തിനൊപ്പം ലാഭകരമായ ഓണം ഷോപ്പിംഗ് ഉറപ്പാക്കാന്‍ കല്യാണ്‍ സില്‍ക്സില്‍ ‘റണ്‍ ടു കല്യാണ്‍ സില്‍ക്സ് ഓണം ഫെസ്റ്റ് ആരംഭിച്ചു.
ഓരോ 3000 രൂപയുടെ പര്‍ച്ചേസിനും 1500 രൂപയുടെ വീതം അധിക ഷോപ്പിംഗ് വാഗ്ദാനം ചെയ്യുന്നു. ഓഗസ്റ്റ് 31 വരെ കല്യാണ്‍ സില്‍ക്സ് ഷോറൂമുകളില്‍ നിന്ന് 3000 രൂപക്ക് തുണിത്തരങ്ങളെടുക്കുമ്പോള്‍ 500 രൂപയുടെ മൂന്ന് ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കും. സപ്തം. ഒന്നു മുതല്‍ നവംബര്‍ 31 വരെയുള്ള കാലയളവില്‍ ഏതു സമയത്തും ഇതുപയോഗിച്ച് ഷോപ്പിംഗ് നടത്താം.
ഓണം വര്‍ണാഭമാക്കുന്നതിന് എല്ലാത്തരം വസ്ത്രങ്ങളുടേയും വിപുലമായ കളക്ഷനുകള്‍ എത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാനുതകുന്ന ഓണപ്പുടവകള്‍, പട്ടുവസ്ത്രങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം പ്രത്യേകം വിഭാഗങ്ങള്‍ ഒരുങ്ങി. മാറുന്ന കാലത്തിനും അഭിരുചികള്‍ക്കുമനുസരിച്ചുള്ള വിവാഹ വസ്ത്രങ്ങളുടെ വിപുലശേഖരവും കല്യാണ്‍ സില്‍ക്സ് ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: