സിഡ്‌നി: വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ട് സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് പരാജയപ്പെടുത്തിയത്.
ഒരു ഗോളിന് പിറകിലായ ശേഷം തിരിച്ചടിച്ചാണ് ഇംഗ്ലണ്ട് വിജയം നേടിയത്. മരിയോ സാന്റോസ് ഹെരേര 44ാം മിനിട്ടില്‍ നേടിയ ഗോളിലൂടെ കൊളംബിയ ലീഡ് നേടി.
എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ഇംഗ്ലണ്ട് ഗോള്‍ തിരിച്ചടിച്ചു.രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് കൂടുതല്‍ നന്നായി കളിച്ചു.
63ാം മിനുട്ടില്‍ അലീസ റുസോയി നേടിയ ഗോളിലൂടെ ഇംഗ്ലണ്ട് ലീഡ് നേടി.സെമിയില്‍ ഓസ്‌ട്രേലിയയെ ആകും ഇംഗ്ലണ്ട് നേരിടുക. ഫ്രാന്‍സിനെ മറികടന്നാണ് ഓസ്‌ട്രേലിയ സെമിയില്‍ കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: