ന്യൂദല്‍ഹി: മൊത്ത പ്രത്യക്ഷ നികുതി പിരിവ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 16 ശതമാനം വളര്‍ച്ച നേടിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്.ഇതോടെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 6 ലക്ഷത്തി 53 ആയിരം കോടി രൂപയായി. നേരിട്ടുള്ള നികുതി പിരിവിന്റെ താല്‍ക്കാലിക കണക്കുകള്‍ സ്ഥിരമായ വളര്‍ച്ചയാണ് കാട്ടുന്നത്.
റീഫണ്ടുകള്‍ ക്രമീകരിച്ചതിന് ശേഷം അറ്റ പ്രത്യക്ഷ നികുതി പിരിവ് 5 ലക്ഷത്തി 84 ആയിരം കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ അറ്റ പിരിവുകളേക്കാള് 17 ശതമാനത്തിലധികം കൂടുതലാണ്. ഈ ശേഖരം 2023-24 ലെ പ്രത്യക്ഷ നികുതികളുടെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 32 ശതമാനത്തിലധികം വരും.
ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 10 വരെ 69,000 കോടി രൂപയുടെ റീഫണ്ടുകള്‍ വിതരണം ചെയ്തിട്ടുണ്ട്.ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിതരണം ചെയ്ത റീഫണ്ടുകളേക്കാള്‍ 3.73 ശതമാനം കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: