ബെംഗളൂരു: ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. 14ന് ഭ്രമണപഥം മാറ്റല്‍ പൂര്‍ത്തിയാകുന്നതോടെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ പിന്നെ ദിവസങ്ങള്‍ മാത്രം. ഭ്രമണപഥം ക്രമണേ താഴ്ത്തി വരികയാണ്. ഇതിനൊപ്പം പേടകത്തിന്റെ വേഗതയും കുറയ്ക്കണം. ഇപ്പോള്‍ മണിക്കൂറില്‍ 6,048 കിലോമീറ്റര്‍ വേഗതയിലാണ് പേടകം ചന്ദ്രനെ വലം വയ്ക്കുന്നത്. ലാന്‍ഡിങ് സമയത്ത് ഇത് വെറും 10.8 കിലോമീറ്റര്‍ മാത്രമാകും.
ഭ്രമണപഥം താഴ്ത്തി ദീര്‍ഘവൃത്താകൃതിയില്‍ നിന്ന് വൃത്താകൃതിയിലുള്ള, നൂറ് കിലോമീറ്റര്‍ മാത്രം അകലെയുള്ള പഥത്തില്‍ എത്തുന്നതോടെയാണ് ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പെടുക. ക്രമേണേ പഥത്തിന്റെ ചന്ദ്രനോട് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭാഗത്ത് (പെരിലൂണ്‍) എത്തുന്നതോടെ ലാന്‍ഡിങ്ങിനുള്ള ശ്രമം തുടങ്ങും.
ലാന്‍ഡറിനെ നാലു കാലുകളില്‍ നില്ക്കാന് സാധിക്കുന്ന തരത്തിലാക്കും. പിന്നെ റിവേഴ്സായി മോട്ടോറുകള്‍ ജ്വലിപ്പിക്കും. ഇങ്ങനെ വേഗത കുറച്ച് ലാന്‍ഡറിനെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കും. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ പേടകത്തിന്റെ പരമാവധി ഭാരം 800 കിലോയായിരിക്കും. ഇതിന് ആവശ്യമെങ്കില്‍ പേടകത്തിലെ ഇന്ധനം കുറയ്ക്കും. വേഗത വീണ്ടും കുറച്ച്, പേടകത്തെ ചന്ദ്രന്റെ തെക്കേ ധ്രുവത്തിലിറക്കും. ഇടിച്ചിറങ്ങുമ്പോള്‍ സന്തുലിതാവസ്ഥ നഷ്ടപ്പെട്ട് പേടകം മറിയാതിരിക്കാന്‍ കാലുകളുടെ ബലം കൂട്ടിയിട്ടുണ്ട്. വേണ്ട മറ്റു ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: