കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ പരാതിക്കാരനായ എം.വി. സുരേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. 125 കോടി രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ 2021 ആഗസ്തിലായിരുന്നു ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ ആദ്യഘട്ട പ്രതിപ്പട്ടികയിലുണ്ടായിരുന്ന അഞ്ച് പേരാണ് ഇ ഡിയുടെ പട്ടികയിലുമുള്ളത്. 300 കോടിയിലധികം രൂപയുടെ ക്രമക്കേടും 125 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയ കേസില്‍ ബാങ്കിലും പ്രതികളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. പരാതിക്കാരനായ എം.വി. സുരേഷില്‍ നിന്ന് നിരവധി തവണ മൊഴിയെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് സിപിഎം തൃശ്ശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയേറ്റംഗം സി.കെ. ചന്ദ്രനെയും ചോദ്യം ചെയ്ത ഇ ഡി അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതിന് മുമ്പായാണ് വീണ്ടും എം.വി സുരേഷിന്റെ മൊഴിയെടുത്തത്.
രേഖകളെല്ലാം ഇഡിക്ക് കൈമാറിയിട്ടുണ്ടെന്നും തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്നും എം.വി. സുരേഷ് ആവശ്യപ്പെട്ടു. നിക്ഷേപകരെ വഞ്ചിച്ച് തട്ടിയെടുത്ത പണം കള്ളപ്പണമായി വസ്തുവിലും വ്യവസായ പദ്ധതികളിലും മുടക്കുകയും വിദേശത്തേക്ക് കടത്തുകയും പാര്‍ട്ടി ഫണ്ടുകളായി പണം കൈമാറുമായിരുന്നു. സിപിഎം പ്രദേശിക നേതാക്കളടക്കം ഈ കേസില്‍ ഉള്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: