തിരുവനന്തപുരം: മൂന്നുവര്‍ഷം കൊണ്ടു സര്‍പ്പ മൊബൈല്‍ ആപ്പ് വിവിധ ജില്ലകളിലായി 26,420 പാമ്പുകളെ കണ്ടെത്തിയിട്ടുണ്ടെന്നും 22062 പാമ്പുകളെ അനുയോജ്യമായ ആവാസ വ്യവസ്ഥയിലേക്ക് മാറ്റിയെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന് നിയമസഭയെ അറിയിച്ചു.
ജനവാസ മേഖലകളില്‍ അപകടകരമായി കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടുന്നതിനും അനുയോജ്യമായ ആവാസ വ്യവസ്ഥയില്‍ വിട്ടയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് 2020 ആഗസ്ത് 18 മുതല്‍ ആപ്പ് പ്രാബല്യത്തില്‍ വന്നത്. 2019വരെ പ്രതിവര്‍ഷം നൂറിലധികം പേര് പാമ്പുകടിയേറ്റ് മരിച്ചിരുന്നു. ആപ്പ് നിലവില്‍ വന്നശേഷം മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു.
ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ പലപ്പോഴായി നടത്തിയ പരിശീലനങ്ങളില്‍ ആകെ 3208 പേര്‍ക്ക് പരിശീലനം നല്‍കുകയും അതില്‍ 1866 പേര്‍ക്ക് പാമ്പുകളെ പിടികൂടുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: