തിരുവല്ല: പൊട്ടിയ സ്ലാബും തള്ളി നില്ക്കുന്നതും കമ്പികളും മൂടി തകര്‍ന്ന മാന്‍ഹോളുകളും അപകടത്തിന് ഇടയാക്കുന്നു. മുഖ്യ തപാല്‍ ജങ്ഷനില്‍നിന്ന് ബിഎസ്എന്‍എല്ലിലേക്ക് പോകുന്ന വഴിയില്‍ അഞ്ച് ഇഞ്ചോളം ഉയരത്തിലാണ് ഇരുമ്പ് തൂണിന്റെ ഭാഗം തള്ളി നില്‍ക്കുന്നത്. മുമ്പെങ്ങോ മുറിച്ചതിന്റെ ബാക്കിയാണ്. മണ്ണൊലിച്ചുപോയതോടെ അവശേഷിച്ച ഭാഗം കൂടുതല്‍ അപകടകരമായി.
കാല്‍നടയാത്രികര്‍ തട്ടിവീഴുന്നതിന് പുറമേ വാഹനങ്ങളുടെ ടയറുകള്‍ കീറിപ്പോകുന്നതായും പരാതികള്‍ ഉയരുന്നുണ്ട്. അമ്പലപ്പുഴ സംസ്ഥാന പാതയില്‍ ബിഎസ്എന്‍എല്ലിന് സമീപം മാന്‍ഹോളിന് മുകളിലെ ഇരുമ്പ് അടപ്പ് തകര്‍ന്ന നിലയിലാണ്. ഇതിന്റെ ഒരുഭാഗം കൂര്ത്തനിലയില് റോഡിലേക്ക് തള്ളിനില്ക്കുന്നുമുണ്ട്. കുറ്റപ്പുഴ ജങ്ഷനില്‍ മേല്‍പ്പാലത്തിലെ നടപ്പാതയില്‍ പൊട്ടിയ സ്ലാബുകളുണ്ട്. കിഴക്കുവശത്തെ പാതയിലെ സ്ലാബുകളിലൊന്ന് അപകടകരമാംവിധം പൊട്ടിയിട്ടുണ്ട്. രണ്ടടി താഴ്ചയിലാണ് ഓടപോകുന്നത്. സ്ലാബ് ഒടിഞ്ഞ് ഓടയിലകപ്പെട്ടാല് വലിയ അപകടത്തിന് ഇടയാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: