ബെംഗളൂരു: അമുസ്ലീങ്ങളുടെ തലവെട്ടാന്‍ സമൂഹ്യമാധ്യമങ്ങളിലൂടെ യുട്യൂബറുടെ ആഹ്വാനം. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലാണ്, സയ്യിദ് അലി അക്ബര്‍ ജാഗിര്‍ദാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
യാദ്ഗിരി ജില്ലയിലെ കോഹിനൂര്‍ സോളാര്‍ കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് സൊല്യൂഷന്‍സ് എന്ന കമ്പനിയിലെ ജോലിക്കാരനാണ്. ഇസ്ലാമിന്റെ ജീവിത ധര്‍മ്മങ്ങള്‍ എന്ന പേരില്‍ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുള്ള മിക്ക വീഡിയോകളും വിദ്വേഷം വമിക്കുന്നതാണ്.
‘ഇസ്ലാമിന്റെ സ്ഥാപകനെതിരെ ആരെങ്കിലും പറഞ്ഞാല്‍, അവരുടെ തല ഉടനടി വെട്ടാനാണ് ഞങ്ങളോട് കുട്ടിക്കാലം മുതല്ക്കേ പറഞ്ഞ് തന്നിട്ടുള്ളത്. അത് നടത്തുക തന്നെ ചെയ്യും. മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നവരുടെ തന്ത്രങ്ങള്‍ ഈ ലോകത്തേ പ്രവര്‍ത്തിക്കൂ, മരണാനന്തര ജീവിതത്തില്‍, കാഫിറുകളെ നിത്യ നരകാഗ്നിയില്‍ കത്തിക്കും’ ഇയാള്‍ പറയുന്നു. ഇസ്ലാമിസ്റ്റുകളെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ അന്തിമ ലക്ഷ്യമെന്നും സയ്യിദ് അവകാശപ്പെടുന്നു. പ്രതിഷേധം ശക്തമായതോടെ ഇയാള്‍ക്ക് എതിരെ യാദ്ഗിരി റൂറല്‍ പോലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: