ന്യൂദല്‍ഹി: മുസ്ലിം വ്യക്തിനിയമത്തില്‍ ഭരണഘടനാധിഷ്ഠിതമായ മാറ്റങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ പ്രതിഷേധവുമായി മുസ്ലീം വനിതാ സംഘടന. കോഴിക്കോട് ആസ്ഥാനമായ നിസ – ഫോറം ഫോര്‍ ജെന്‍ഡര്‍ ജസ്റ്റിസ് ടു മുസ്ലീം വുമണിന്റെ നേതൃത്വത്തിലാണ് ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ജന്തര്‍മന്തറില്‍ നടന്ന ധര്‍ണയില്‍ നിസ ചെയര്‍പേഴ്സണ്‍ വി.പി. സുഹ്റ, വൈസ് പ്രസിഡന്റ് റൂബിയ സൈനുദ്ദീന്‍, കണ്‍വീനര്‍ ടി.എം. മുംതാസ് തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്രന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസിലെത്തി സംഘം നിവേദനം കൈമാറി. ലോ കമ്മീഷനില്‍ ഉള്‍പ്പെടെ നിസ പ്രവര്‍ത്തകര്‍ നിവേദനം നല്കി.
കോടതികളിലൂടെ മാത്രം വിവാഹമോചനം അനുവദിക്കുക, സ്ത്രീകള്‍ക്ക് തുല്യമായ പിന്തുടര്ച്ചാവകാശത്തിന് നിയമം, രക്ഷാകര്‍തൃത്വത്തില്‍ തുല്യ അവകാശം, ഒന്നിലേറെ വിവാഹം ചെയ്യാന്‍ അനുവദിക്കാതിരിക്കുക, ദത്തെടുക്കാനുള്ള അവകാശങ്ങള്‍ തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: